തീവ്രവാദ കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്സെപ്തംബര്‍ 1 വരെ ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധകോടതി സംരക്ഷണ ജാമ്യം അനുവദിച്ചു. ആഗസ്റ്റ് 25 വരെ ഖാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് ജാമ്യം നേടിയിരുന്നു . ജാമ്യ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇമ്രാന്‍ ഖാന്‍ കോടതിക്ക് മുമ്പാകെ ഹാജരായി. തുടര്‍ന്ന് തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജഡ്ജി രാജാ ജവാദ് അബ്ബാസ് ഹസ്സന്‍ അംഗീകരിച്ചതായി ഇമ്രാന്‍ അറിയിച്ചു.
ഇസ്ലാമാബാദില്‍ ആഗസ്റ്റ് 20 ശനിയാഴ്ച നടന്ന റാലിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വനിതാ ജഡ്ജിക്കുമെതിരെ കേസെടുക്കുമെന്ന് ഇമ്രാന്‍ പ്രസംഗിച്ചിരുന്നു. ഗുരുതര ആരോപണമുന്നയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇമ്രാന്‍ ഖാനെതിരെ തീവ്രവാദ വിരുദ്ധ നിയമത്തിലെ (ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ) സെക്ഷന്‍ 7 പ്രകാരമാണ് കേസെടുത്തത് . ഇമ്രാന്‍ ഖാന്‍ പ്രസംഗത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ബഹുമാനപ്പെട്ട വനിതാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്‌ഐആർ. ഇമ്രാന്‍ ഖാനെതിരെ കോടതിയലക്ഷ്യ കേസും നിലവിലുണ്ട്.
ഇമ്രാന്‍ ഖാൻ 1,00,000 പാകിസ്ഥാന്‍ രൂപയും കെട്ടിവയ്ക്കണം പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി മേധാവിയുടെ അറസ്റ്റ് ഒഴിവാക്കുന്നതായി പോലീസിനും കോടതി നോട്ടീസ് അയച്ചു.തനിക്കെതിരെയുള്ള തീവ്രവാദ കേസ് പ്രതികാര നടപടിയായാണ് പോലീസ് രജിസ്റ്റര്‍ ചെയ്തതെന്ന് ജാമ്യാപേക്ഷയില്‍ ഖാന്‍ പറഞ്ഞു.
















