ബാംഗ്ലൂരിൽ വാഹനാപകടത്തില്‍ 9 മരണം. കര്‍ണാടകയിലെ തുംകൂരു ജില്ലയിലെ സിറായില്‍ ദേശീയപാതയില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ദിവസ ജോലിക്കാരായ തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ ജോലിക്കായി ബംഗലൂരുവിലേക്ക് വരികയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര നിര്‍ദേശം നല്‍കി. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.
















