ബിഹാര്‍ നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജി വെച്ചു. ബിഹാറില്‍ പുതിയ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായിട്ടാണ് എന്‍ഡിഎ സഖ്യസര്‍ക്കാരിന്റെ കാലത്ത് തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറാണ് വിജയ് കുമാര്‍ സിന്‍ഹ. സ്പീക്കറെ നീക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കവേയാണ് രാജി.
പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം താന്‍ രാജിവെക്കുമായിരുന്നുവെന്നും എന്നാല്‍ തെറ്റായ ആരോപണങ്ങള്‍ക്കെതിരെ നിലകൊള്ളാന്‍ ആഗ്രഹിക്കുന്നുവെന്നും ബീഹാര്‍ നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ നിയമസഭയില്‍ പറഞ്ഞു.
















