മോസ്കോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ചാവേർ ബോംബർ റഷ്യയിൽ പിടിയിൽ. ഇന്ത്യയിലെ പ്രമുഖ നേതാക്കൾക്കെതിരെ ഭീകരാക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പൂട്നിക്ക് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയുടെ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ സെക്ക്യൂരിറ്റി സര്‍വീസാണ് ഭീകരനെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. മധ്യ ഏഷ്യന്‍ രാജ്യക്കാരനായ ഇയാൾ റഷ്യയിൽവച്ചാണ് പിടിയിലായത്.
ഇന്ത്യയിലെ ഭരണപക്ഷത്തുള്ള ഉന്നതനേതാവിനെതിരെ ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നു ഇയാള്‍ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. തുര്ക്കിയില്വച്ചാണ് ഇയാളെ ചാവേറായി ഐഎസ് റിക്രൂട്ട് ചെയ്തതെന്നാണ് വിവരം.
















