ശിവസേന എംപി സഞ്ജയ് റാവത്ത് ജയിലിനുള്ളിൽ നിന്നും പുസ്തകമെഴുതുകയാണെന്ന് റിപ്പോർട്ട്. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് നിലവിൽ സഞ്ജയ് റാവത്ത് . ജയിലിൽ കഴിയുന്ന എല്ലാ തടവുകാർക്കും പേനയും പേപ്പറും പോലുള്ള എഴുത്ത് സാമഗ്രികൾ നൽകാറുണ്ട്.
ജയിലിനുള്ളിൽ നിന്നും സഞ്ജയ് റാവത്ത് പത്ര ചൗൾ കേസിനെ കുറിച്ച് പുസ്തകം എഴുതുകയാണെന്നാണ് റിപ്പോർട്ട്.
പത്ര ചൗൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ റാവുത്തിന്റെ വസതിയിൽ നിന്ന് 11.50 ലക്ഷം രൂപയാണ് ഇഡി പിടിച്ചെടുത്തത്. ഓഗസ്റ്റ് ഒന്നിനാണ് സഞ്ജയ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തനിക്കെതിരായ മുഴുവൻ കേസുകളും വ്യാജമാണെന്നും തനിക്ക് കേസുമായി ബന്ധമില്ലെന്നും നേരത്തെ സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
















