ലഖിംപുര്‍ ഖേരി കൂട്ടക്കൊലയില്‍ മകന്‍ പ്രതിയായ കേന്ദ്രമന്ത്രി അജയ് തേനിയെ നീക്കണം, താങ്ങുവിലയില്‍ തീരുമാനുമുണ്ടാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ ജന്തര്‍ മന്ദറിലേക്ക് എത്തിയ കര്‍ഷകരെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ് . മഹാപഞ്ചായത്ത് കണക്കിലെടുത്ത് ഡല്‍ഹിയില്‍ വന്‍ പൊലീസ് വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ഘാസിപ്പൂര്‍ അതിര്‍ത്തിയിലെത്തിയ കര്‍ഷകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള കര്‍ഷകരെ അറസ്റ്റ് ചെയ്‌തെന്നാണ് സൂചന. ഘാസിപ്പൂര്‍, തിക്രി,സിംഘു അതിര്‍ത്തികളില്‍ വന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കർഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 5,0000 കര്‍ഷകര്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
അതേസമയം, താങ്ങുവില പഠിക്കാനായി സർക്കാര്‍ നിശ്ചയിച്ച സമിതി ഇന്ന് ആദ്യ യോഗം ചേരും. കർഷകസമരം അവസാനിച്ച് ഒരുവര്‍ഷത്തോട് അടുക്കുമ്പോഴാണ് സമിതി യോഗം ചേരുന്നത്. കർഷക സംഘടനകള്‍ സമിതിയെ ബഹിഷ്കരിച്ചിരിക്കുകയാണ്.
















