വർക്കല എസ്.എൻ കോളജിൽ ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ പൊലീസ് സ്ഥലത്ത് എത്തി. പൊലീസ് കാമ്പസിന് അകത്ത് നിന്ന് പോകണമെന്ന ആവശ്യമാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.
ഓണാഘോഷ നടത്തിപ്പിന് കോളജ് മുന്നോട്ടു വച്ച നിർദേശങ്ങൾ അംഗീകരിക്കില്ലെന്നാണ് വിദ്യാർത്ഥികൾ നിലപാട് എടുത്തതോടെ കോളജ് മാനേജ്മെന്റും വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായത്.
















