ന്യൂഡല്‍ഹി: കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാജ്യത്തെ തൊഴിലില്ലായ്മക്കെതിരെ നടത്തുന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ ജന്ദര്‍ മന്ദറിലേക്ക് പോകുമ്പോഴാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ടികായത്തിനെ ഗാസിപ്പൂരില്‍ വെച്ചാണ് മുന്‍കരുതല്‍ എന്ന നിലയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ മധു വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ടികായത്തിനോട് പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
യുപിയിലേക്ക് തിരിച്ചയച്ചതോടെ മഹാപഞ്ചായത്തില്‍ ടികായത്തിന് പങ്കെടുക്കാനാകില്ല. ഡല്‍ഹി പോലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും അവസാനശ്വാസം വരെ പോരാട്ടം തുടരുമെന്നും അറസ്റ്റിന് പിന്നാലെ രാകേഷ് ട്വീറ്റ് ചെയ്തു.
















