തിരുവനന്തപുരം: നഗരൂര്‍ കല്ലിങ്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. . നഗരൂർ സ്വദേശി സുനിൽകുമാർ (45) മകൻ ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്.
ആറ്റിങ്ങൽ കിളിമാനൂർ റോഡിൽ നഗരൂർ കല്ലിംഗലിലായിരുന്നു അപകടമുണ്ടായത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂത്തമകൻ ശ്രീഹരി (15 )യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തുവച്ചുതന്നെ പ്രദീപിന്റേയും മകന്റെയും മരണം സംഭവിച്ചിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയില്‍ വന്നാണ് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
കാറിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. രണ്ടുപേരേയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
















