ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് ഫ്രീ സെക്സിനു വഴിയൊരുക്കും എന്ന് പറഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതീരെ ട്രോളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും. ‘സലാം ഇനി ബസിലും ട്രെയിനിലും ഫ്ലൈറ്റിലുമൊന്നും കയറുന്നുണ്ടാവില്ല അല്ലെ’ എന്നാണ് ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പിലൂടെ ട്രോളിയത്.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നാണ് ജെൻഡർ ന്യൂട്രാലിറ്റിക്കെതിരായ ലീഗ് നേതാക്കളുടെ പ്രസ്താവന വിമർശിച്ചു കൊണ്ട് മന്ത്രി ശിവൻകുട്ടി പറഞ്ഞത്.
ജെൻഡർ ന്യൂട്രാലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന വിവാദ പരാമർശം നടത്തിയ എം കെ മുനീറിനെയും ശിവൻകുട്ടി വിമർശിച്ചു. മുൻ മന്ത്രി അടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും പറയുന്നത് ലീഗിന്‍റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcomvsivankutty%2Fposts%2F6015451278471543&show_text=true&width=500
















