രാധയുടെയും കൃഷ്ണന്റെയും അശ്ലീല ചിത്രം വിറ്റെന്നാരോപണത്തിൽ പ്രമുഖ ഓൺലൈൻ ഡെലിവറി ആപ്പായ ആമസോണിനെതിരെ ബംഗളൂരുവിലെ ഹിന്ദു ജനജാഗൃതി സമിതിയുടെ പരാതി. ബംഗളൂരുവിലെ സുബ്രഹ്മണ്യ നഗർ പൊലീസ് സ്റ്റേഷനിൽ ആണ് പരാതി നൽകിയത്.
ആമസോണിന്റെ ജന്മാഷ്ടമി സെയിലിലടക്കം ഈ ചിത്രം വിൽപനയ്ക്കുണ്ടായിരുന്നെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. ബോയ്‌ക്കോട്ട് ആമസോൺ, ബോയ്‌ക്കോട്ട് എക്‌സോട്ടിക് ഇന്ത്യ തുടങ്ങിയ ഹാഷ്ടാഗിൽ ട്വിറ്ററിലടക്കം ആരോപണം ശക്തമാണ്.
ഇൻകൊളോഗി സ്‌റ്റോർ എന്ന സെല്ലർ ആണ് ചിത്രം വിൽപനയ്‌ക്കെത്തിച്ചത്. എന്നാൽ ഈ ചിത്രം ഇപ്പോൾ വെബ്‌സൈറ്റിൽ കാണാൻ കഴിയില്ല. സെല്ലർ ഇത് പിൻവലിച്ചിരിക്കാം. വിഷയത്തിൽ ആമസോൺ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും തന്നിട്ടില്ല.
















