ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ അനുഭവപ്പെട്ട മിന്നല്‍ പ്രളയത്തിലും ഉരുള്‍ പൊട്ടലിലും പതിനാലു പേര്‍ മരിച്ചതായി റിപ്പോർട്ട്. സമീപ ജില്ലകളിലും കനത്ത മഴയില്‍ ആള്‍നാശമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. ഉരുൾപൊട്ടലിൽ ഗതാഗത സംവിധാനവും ആശയ വിനിയമ സൗകര്യങ്ങളും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതുകൊണ്ടു തന്നെ രക്ഷാപ്രവര്‍ത്തനവും വൈകുകയാണ്.
ജില്ലയിലെ ഒട്ടറെ റോഡുകള്‍ മഴയിലും മലവെള്ളപ്പാച്ചിലിലും ഒലിച്ചു പോയി. റെയില്‍വേ പാലം തകര്‍ന്നു വീണു. ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്. മണ്ഡി ബാഘി നുല്ലയില്‍ വീടു തകര്‍ന്നു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അര കിലോമീറ്റര്‍ അകലെ നിന്നു കണ്ടെടുത്തു. ഒരു കുടുംബത്തിലെ അഞ്ചു പേരെ ഒഴുക്കിപ്പെട്ടു കാണാതായി. മറ്റൊരു കുടുംബത്തിലെ എട്ടു പേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചതായി സംശയിക്കുന്നു.
Chakki Bridge, That Connects #HimachalPradesh With #Punjab, Washed Away Due To Heavy Rainfall. The Bridge Was Already Declared Unsafe By #HP Government. pic.twitter.com/hQPlg0muUb
— The Ink And Paper (@theinkandpaper) August 20, 2022
















