നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് വിചാരണക്കോടതി ജഡ്ജിയുമായും എക്‌സൈസ് സിഐ ആയ അവരുടെ ഭര്‍ത്താവുമായും ദിലീപും കൂട്ടാളികളും ബന്ധമുണ്ടാക്കിയിട്ടുണ്ടെന്നു വ്യക്തമാവുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നടി ഹൈക്കോടതിയിൽ ഹര്‍ജി നൽകി.
ഈ കാര്യങ്ങൾ കൊണ്ട് തന്നെ സത്യസന്ധമായ വിചാരണ നടക്കില്ലെന്ന ആശങ്കയുണ്ടെന്നും നടി ഹൈക്കോടതിയില്‍ നൽകിയ ഹർജിയിൽ പറയുന്നത് എന്നാണ് റിപ്പോർട്ട്.ദിലീപീന്റെ ഫോണില്‍ നിന്നു തന്നെ കിട്ടിയ ഈ തെളിവുകള്‍ വിചാരണക്കോടതി ജഡ്ജി അവഗണിക്കുകയാണ്. പ്രതികള്‍ ജഡ്ജിയുമായി ബന്ധമുണ്ടാക്കിയെന്നാണ് ഫോണ്‍ സംഭാഷണങ്ങളിൽ വ്യക്തമാക്കുന്നത്.
ജഡ്ജിയുമായി ആത്മബന്ധമുണ്ടാക്കാനായി എന്നാണ് ഫോണ്‍ സംഭാഷണത്തിലെ പരാമര്‍ശം.’തേടിയ വള്ളി കാലില്‍ ചുറ്റിയെന്നാന്ന്’ ജഡ്ജിയുമായി ബന്ധമുണ്ടാക്കിയതിനെക്കുറിച്ച് ഫോണ്‍ സംഭാഷണങ്ങളില്‍ ഒരാള്‍ ദിലീപിനോടു പറയുന്നത്. ജഡ്ജിയുടെ ഭര്‍ത്താവിന് എതിരായ കസ്റ്റഡി പീഡന ആരോപണവും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് അവര്‍ നമ്മുടെ വക്കീലിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരു പേടിയും വേണ്ടെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്എന്നും ഹര്‍ജിയില്‍ പറയുന്നു. കോടതിയുടെ കസ്റ്റഡിയില്‍ ഉള്ള, ആക്രമണ ദൃശ്യങ്ങള്‍ ഏതു സമയത്തും പുറത്തുവരാം എന്ന ഭീതിയിലാണ് താന്‍ കഴിയുന്നതെന്നും നടി ഹര്‍ജിയില്‍ പറയുന്നു.
















