ഉത്തരേന്ത്യയില്‍ ഭൂചലനം. പുലര്‍ച്ചെ 1.12ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും ഭൂചലനം അനുഭവപ്പെട്ടു. ലഖ്‌നൗവില്‍ നിന്ന് 139 കിലോമീറ്റര്‍ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം.
ഭൂഉപരിതലത്തില്‍ നിന്ന് 82 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂചലനം രൂപപ്പെട്ടത്.ലഖിംപുര്‍ ഖേരിയിലും ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും ചില ഒറ്റപ്പെട്ടയിടങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ സനോശ്രീ തരാതലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടു.
















