ആസാദ് കശ്മീർ പരാമർശത്തിൽ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഡിസിപിയ്ക്ക് വീണ്ടും പരാതി. സുപ്രീം കോടതി അഭിഭാഷകൻ ജിഎസ് മണിയാണ് പരാതി നൽകിയത്. ഡൽഹി തിലക്മാർഗ് പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ ഇതുവരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.
പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജലീലിന്റെ പോസ്റ്റ്. പ്രസ്താവന വിവാദമായതിന് പിന്നാലെ ജലീൽ പോസ്റ്റ് പിൻവലിച്ചു. ആസാദ് കശ്മീർ എന്ന പ്രയോഗം പാക്കിസ്ഥാൻ ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്. ഈ പ്രയോഗം പാക്കിസ്ഥാന്റെ നിലപാടിനോട് യോജിച്ച് പോകുന്നതെന്നാണ് ഉയരുന്ന വിമർശനം.
ഇന്ത്യൻ അധിനിവേശ കശ്മീരെന്ന ജലീലിന്റെ പരാമർശത്തിനെതിരേയും വിമർശനം ഉയരുന്നുണ്ട്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമാണിത്. വിഭജനകാലത്ത് കശ്മീർ രണ്ടായി പകുത്തുവെന്ന തെറ്റായ വിവരവും ജലീലിന്റെ പോസ്റ്റിലുണ്ട്.
















