ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ റെയ്ഡ്. മനീഷ് സിസോദിയയുടെ വസതിയ്ക്ക് പുറമെ ഡൽഹിയിലെ 21 ഇടങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്. ഡൽഹിയിലെ പുതിയ എക്‌സൈസ് നയത്തിലുള്ള ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ലഫ്. ഗവർണർ വി.കെ സക്‌സേന നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കുമെന്നും രാജ്യത്ത് പ്രകടനം നടത്തുന്നവരെ ഇത്തരത്തിൽ പീഡിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും സിസോദിയ ട്വീറ്റ് ചെയ്തു . എന്നാൽ തന്റെ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി മനീഷ് സിസോദിയ പറഞ്ഞു .
















