ഗുജറാത്ത് കലാപത്തിനിടെ നടന്ന കൂട്ടബലാൽസംഗവും കൊലപാതകങ്ങളും നടത്തിയ 11 പ്രതികളെ മോചിപ്പിച്ച സംഭവത്തിൽ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് പ്രതികരിച്ച് അന്നത്തെ സംഭവത്തിന്റെ അതിജീവത കൂടിയായ ബിൽക്കിസ് ബാനു.പ്രതികളെ മോചിപ്പിച്ച നടപടി പുന:പരിശോധിയ്ക്കെണ്ട സാഹചര്യം ഇല്ലെന്നാണ് ഗുജറാത്ത് സർക്കാർ പറയുന്നത് .കേസിലെ കുറ്റവാളികളെ വിട്ടയച്ചത് മാനുഷിക പരിഗണനയിൽ ആണെന്ന് കേന്ദ്രമന്ത്രി വി. മുരളിധരനും പ്രതികരിച്ചു.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 15 വർഷം തടവ് ശിക്ഷ അനുഭവിച്ച 11 പ്രതികളെ അവരുടെ അപേക്ഷ പരിഗണിച്ച് ഗുജറാത്ത് സർക്കാർ സ്വാതന്ത്രരാക്കിയത്. ഈ നടപടിയ്ക്കെതിരെയാണ് കൂട്ടബലാത്സംഗക്കേസിലെ ഇരകൂടിയായ ബിൽകീസ് ബാനു എത്തിയത്. കുറ്റവാളികളെ മോചിപ്പിച്ചതോടെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമായെന്ന് അവർ അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സമാധാനത്തോടെ അന്തസായി ജീവിക്കാനുള്ള അവകാശം തിരികെ ലഭിയ്ക്കണം. സ്വാതന്ത്ര്യദിനത്തിൽ സർക്കാരെടുത്ത തീരുമാനം 20 വർഷം മുൻപത്തെ അവസ്ഥയിലേയ്ക്ക് തന്നെ തിരികെ എത്തിച്ചിരിയ്ക്കുകയാണ് എന്നും അവർ പറഞ്ഞു.
സംഭവത്തിൽ തുടർച്ചയായി മൂന്നുവയസ്സുള്ള കുട്ടിയുൾപ്പെടെ ബിൽക്കിസിൻ്റെ ഏഴ് കുടുംബാംഗങ്ങളും കൊലപ്പെട്ടിരുന്നു. ഈ കേസിൽ കോടതി ശിക്ഷിച്ച 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. തീരുമാനത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശം ഉന്നയിച്ചിട്ടുണ്ട്.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ 5 മാസം ഗർഭിണിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ എഴു പേരെ കോലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് വിട്ടയച്ചത്.
















