രാജ്യത്തിന്റെ സുരക്ഷ, വിദേശബന്ധം, പൊതുക്രമം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയ യുട്യൂബ് ചാനലുകൾക്ക് നിരോധനവുമായി കേന്ദ്രസർക്കാർ. ഐടി റൂൾസ് 2021 പ്രകാരമാണ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയത്. .രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തിയ. ഒരു പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുട്യൂബ് ചാനൽ ഉൾപ്പെടെ എട്ട് ചാനലുകൾക്കാണ് കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്.
ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനലുകൾക്ക് 114 കോടിയിലധികം കാഴ്ചകളും 85,73,000 സബ്സ്‌ക്രൈബർമാരും ഉണ്ടായിരുന്നു, കൂടാതെ വ്യാജ ഇന്ത്യാ വിരുദ്ധ ഉള്ളടക്കം അടക്കം പ്രചരിപ്പിച്ച് പണം സമ്പാദിച്ചതായും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ നേരത്തേയും യുട്യൂബ് ചാനലുകൾ കേന്ദ്രസർക്കാർ വിലക്ക് ഏർപെടുത്തിയിട്ടുണ്ട്.
















