സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസ് വ്യാജമെന്നും പരാതിയ്ക്ക് ആസ്പദമായ തെളിവ് കണ്ടെത്താനായില്ലെന്നും പോലീസ്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്നു കാട്ടി കേസ് അവസാനിപ്പിക്കാൻ കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി.
ദിലീപിന്റെ മുൻ മാനേജരുടേയും ചില ഓൺലൈൻ മീഡിയ പ്രവർത്തകരുടേയും പേര് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിയ്ക്ക് പണം നൽകിയെന്നും പോലീസ് പറയുന്നു.
സംഭവത്തിൽ സത്യം തെളിഞ്ഞുവെന്ന് ബാലചന്ദ്രകുമാറിന്റെ പ്രതികരണം.നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ എത്തിയതിന് പിന്നാലെയാണ് ബലാത്സംഗ കേസ് പുറത്തു വരുന്നത്. ബാലചന്ദ്രകുമാര്‍ 10 വര്‍ഷം മുമ്പ് ഒരു ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചതായി കണ്ണൂര്‍ സ്വദേശിനിയായ യുവതി പരാതി നല്‍കിയത്.
















