എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റ ചാർജിംഗ് പോർട്ട് മതിയെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് സ്മാർട്ട്ഫോൺ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. നടപടി പ്രാബല്യത്തിൽ വന്നാൽ ആപ്പിൾ പോലുള്ള കമ്പനികൾക്ക് ഒഴിച്ച് മറ്റ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും.
മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ടൈപ്പ് സി ചാർജിംഗ് പോർട്ടുകൾ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇത് ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ . കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിജ്ഞയുടെ ഭാഗമായാണ് നീക്കമെന്ന് കേന്ദ്രം വ്യക്തമാക്കി