രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,608 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 44,298,864 ആയി ഉയർന്നു.
നിലവിൽ 1,01,343 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ രണ്ട് ദിവസവും പ്രതിദിന കേസുകൾ പതിനായിരത്തിൽ താഴെയായിരുന്നു.ഓഗസ്റ്റ് 17ന് 9062 പേർക്കായിരുന്നു വൈറസ് സ്ഥിരീകരിച്ചിരുന്നത്. 16ന് 8,813 കേസുകളും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 72 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 5,27,206 ആയി ഉയർന്നു. 98.58 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടിപിആർ 3.48 ശതമാനമാണ്.
















