അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിൽ നടന്ന വൻസ്ഫോടനം.മൂപ്പതിലധികം പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. 40-ലേറെപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കാബൂളിലെ സർ ഇ കോട്ടൽ ഖൈർഖാനായിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്.
ബുധനാഴ്ച വൈകുന്നേരത്തെ പ്രാർഥനക്കിടെയാണ് ഭീകരാക്രമണം നടന്നത്. പ്രാർത്ഥനയ്ക്കായി നിരവധി പേർ പള്ളിയിൽ ഒത്തു കൂടിയിരുന്നു. ഇതിനിടെയായിരുന്നു സ്ഫോടനം ഉണ്ടായത്. കാബൂൾ സെക്യൂരിറ്റി കമാൻഡ് വക്താവ് ഖാലെജ് സദ്രാൻ ആണ് സ്ഫോടന വിവരം പുറത്തുവിട്ടത്.
സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൊല്ലപ്പെട്ടവരിൽ മസ്ജിദിന്റെ ഇമാമും ഉൾപ്പെടുന്നു.മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
















