കാശ് ഇല്ലാത്തത്തിന്റെ പേരിൽ ചികിത്സ ലഭിക്കാത്ത ഒരാളും ഒരു കുടുംബവും ഉണ്ടാകാൻ പാടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പരിഹാരമായി സർക്കാർ ഒരു ബൃഹത് പദ്ധതി ആരംഭിക്കുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ മുഖേന പൂര്‍ത്തിയായ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
ചികിത്സകൾക്ക് ചെലവ് കൂടുകയാണ്. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വലിയ തോതിൽ ചെലവുണ്ടാകുന്നു.കാശ് ഇല്ലാത്തത് കൊണ്ട് ചികിത്സിക്കാൻ കഴിയാത്ത ഒരാളും ഒരു കുടുംബവും ഉണ്ടാകാൻ പാടില്ല. ഇതിന് ഒരു പരിഹാരമായി സർക്കാർ ഒരു ബൃഹത് പദ്ധതി ആരംഭിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രികൾക്ക് നേരെയുള്ള ആക്രമം ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല.പരാതികൾ ഉണ്ടാകാം,അത് ഗൗരവമായി പരിശോധിക്കാൻ തയ്യാറാണ്.പെട്ടന്നുണ്ടായ വികാരത്തിന്റെ പുറത്ത് ഡോക്ടർ മാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും അക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഉത്തരവാദിത്തം അർപ്പണ ബോധത്തോടെ നിർവഹിക്കാൻ ആരോഗ്യ പ്രവർത്തകരും തയ്യാറാകണം എന്നും പിണറായി വിജയൻ പറഞ്ഞു .
















