തിരുവനന്തപുരം: തിരുവനന്തപുരത്ത് മാലിന്യസംസ്‌കരണ പ്ലാന്റിലെ കിണറ്റില്‍നിന്ന് രണ്ട് മനുഷ്യക്കാലുകള്‍ കണ്ടെത്തി. മുട്ടത്തറ മാലിന്യസംസ്‌കരണ പ്ലാന്റിലാണ് സംഭവം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ച കിണറ്റിലാണ് കാലുകള്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ടോടെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികളാണ് കിണറ്റിനുള്ളില്‍ രണ്ട് കാലുകള്‍ കണ്ടെത്തിയത്. മുറിച്ചുമാറ്റിയ നിലയിലായിരുന്നു കാലുകള്‍. ഇത് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.
മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് ശേഷം ഉപേക്ഷിച്ച കാലുകളാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിൽ വലിയതുറ പൊലീസ് അന്വേഷണം തുടങ്ങി.
















