ഇന്ത്യയുടെ വളർച്ച ഏറെ പ്രചോദനകരമെന്നും മോദിയെ അഭിനന്ദിക്കുന്നുവെന്നും മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ ബിൽ ഗേറ്റ്സ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അമ്രിത്‌മഹോത്സവ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു ബിൽ ഗേറ്റ്സ് മോദിയെ അഭിനന്ദിച്ചത്.
‘ഇന്ത്യ 75 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ വികസനത്തെ മുന്നോട്ടുനയിക്കുമ്പോൾ തന്നെ രാജ്യത്തിൻ്റെ ആരോഗ്യസുരക്ഷയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചതിന് നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ഈ മേഖലയിൽ രാജ്യത്തിനുണ്ടായ വളർച്ച ഏറെ പ്രചോദനകരമാണ്. ഈ യാത്രയിൽ പങ്കാവാൻ കഴിഞ്ഞതിൽ നമ്മൾ ഭാഗ്യവാന്മാരാണ്.’എന്നായിരുന്നു ബിൽ ഗേറ്റ്സിന്റെ ട്വീറ്റ് .
As India celebrates its 75th Independence Day, I congratulate @narendramodi for prioritizing healthcare and digital transformation while spearheading India’s development. India’s progress in these sectors is inspiring and we are fortunate to partner in this journey #AmritMahotsav
— Bill Gates (@BillGates) August 15, 2022
അതേസമയം സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന് ടെലിപ്രോംപ്റ്റർ മാറ്റി കടലാസ് കുറിപ്പുകളാണ് നരേന്ദ്രമോദി ഉപയോഗിച്ചത്. 82 മിനിട്ട് ദൈർഘ്യമുള്ള പ്രഭാഷണമാണ് മോദി ഇന്ന് നടത്തിയത്.
















