ശ്രീനഗര്‍: ശ്രീനഗറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരുക്കേറ്റു. സർഫറാസ് അഹമ്മദ് എന്ന ഉദ്യോഗസ്ഥനാണ് പരുക്കേറ്റത്. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഭീകരന് വെടിയേറ്റതായും റിപ്പോർട്ടുണ്ട്.
ശ്രീനഗറിലെ നൗഹട്ട മേഖലയിലാണ് ഭീകരാക്രമണം നടന്നത്. സൈന്യം പ്രദേശം വളയുകയും തെരച്ചിൽ ആരംഭിച്ചതായും ജമ്മു പൊലീസ് ട്വീറ്റ് ചെയ്തു.
പൊലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
















