ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവ് ആയതിനെത്തുടർന്ന് സോണിയ നിരീക്ഷണത്തിലാണ്. ഇതു മൂന്നാം തവണയാണ് സോണിയയ്ക്കു കോവിഡ് സ്ഥിരീകരിക്കുന്നത്.
സോണിയ കോവിഡ് പോസിറ്റീവ് ആണെന്നും നിരീക്ഷണത്തിൽ കഴിയുകയാണെന്നും കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് അറിയിച്ചു. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കും മറ്റ് ഏതാനും കോണ്‍ഗ്രസ് നേതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ജൂണിൽ കോവിഡ് ബാധിച്ചതിന് ശേഷം സോണിയ ഡൽഹി ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
















