സോണിയ ഗാന്ധിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ട്ടി എംപിയും കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.ഇത് രണ്ടാം തവണയാണ് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും സോണിയക്ക് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടില്‍ ഐസൊലേഷനില്‍ തുടരും.ഈ വര്‍ഷം ജൂണിലായിരുന്നു ആദ്യം കൊവിഡ് വൈറസ് സോണിയ ഗാന്ധിക്ക് സ്ഥിരീകരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും വീട്ടില്‍ നിരീക്ഷണത്തിലാണ്.
















