സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിൽ അന്വേഷണം നടത്തുന്ന ഇ ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് സ്ഥലമാറ്റം. രാധാകൃഷ്ണന് അപ്രതീക്ഷിത സ്ഥലംമാറ്റം. കേസിൽ ആദ്യം മുതല്‍ തന്നെ അന്വേഷണം നടത്തുന്ന ഇ ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് ആണ് സ്ഥലമാറ്റം നൽകിയിരിക്കുന്നത്. രാധാകൃഷ്ണന് ചെന്നൈയിൽ 10 ദിവസത്തിനകം ജോയിൻ ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്. പകരം കേസിന്റെ ചുമതല ആര്‍ക്കെന്ന് വ്യക്തമല്ല.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പോയത് രാധാകൃഷ്ണനെതിരെയാണ്. സ്പ്രിംഗ്ലര്‍ കേസില്‍ മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരിക്കെയാണ് സ്ഥലംമാറ്റമുണ്ടായത്.
















