കൊച്ചി: മസാല ബോണ്ട് ഇഷ്യൂ ചെയ്തതിൽ ഇഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബി കേരള ഹൈക്കോടതിയെ സമീപിച്ചു. കിഫ്ബി പദ്ധതികളെ തകർക്കാനാണ് ഇ. ഡി നീക്കമെന്ന് ഹരജിയിൽ പറയുന്നുണ്ട്. ഇ.ഡി നടപടി രാഷട്രീയ പ്രേരിതമെന്നും ഫെമ ലംഘനമുണ്ടായിട്ടില്ലെന്നും കിഫ്ബി സിഇഒ കെ.എം. എബ്രഹാം പറഞ്ഞു.
ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ല, റിസർവ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടതെന്നും കിഫ്ബി അറിയിച്ചു.
ഇഡി 2021 മുതൽ തുടർച്ചയായി സമൻസ് അയച്ച് പ്രവർത്തനം തടസപ്പെടുത്തുകയാണെന്നും കിഫ്ബി സിഇഒ കെ.എം. എബ്രഹാം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
ഒന്നര വർഷതിനിടെ നിരവധി തവണ ഇഡി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയെന്ന് ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ കിഫ്ബി ഫെമ ലംഘനം നടത്തിയെന്ന് ഇഡിയ്ക്ക് പോലും തെളിവുകളില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജി ജസ്റ്റിസ് വി.ജി അരുൺ ഈ മാസം 16 ന് പരിഗണിക്കും.
















