കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമെന്ന് നടി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി ഈ മാസം 19ന് പരിഗണിക്കും. ഹൈക്കോടതി റജിസ്ട്രാർക്കും അതിജീവിത അപേക്ഷ നൽകിയിരുന്നു.
കഴിഞ്ഞ ദിവസം വിചാരണക്കോടതിയിലും ജഡ്ജിയെ മാറ്റണമെന്ന് അതിജീവിതയും പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. എന്നാൽ പ്രതിഭാഗം ഇത് എതിർത്തു. കേസിൽ ഉദ്യോഗസ്ഥനു പ്രത്യേക താൽപര്യങ്ങളുണ്ടെന്നും കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാതെ പുറത്തു കറങ്ങി നടക്കുകയാണെന്നും വിചാരണക്കോടതി പറഞ്ഞിരുന്നു.
കോടതിയിലെ രഹസ്യ രേഖകൾ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോർത്തുകയാണ് ഉദ്യോഗസ്ഥനെന്നാണ് മറ്റൊരു വിമർശനം. നടപടികൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നയിയിപ്പ് നൽകുന്നുവെന്നും കോടതി പറഞ്ഞു.
ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ നിർദേശിച്ചു. പീഡനക്കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന നില പാടില്ലെന്നും പറ്റുമെങ്കിൽ ഒരൊറ്റ സിറ്റിംഗിൽ തന്നെ അതിജീവിതയുടെ വിസ്താരം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
















