കൊല്ലം: ടോള്‍ പ്ലാസയിലെ ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ വര്‍ക്കല സ്വദേശി രഞ്ചിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ ഇയാള്‍ മാത്രമാണ് പ്രതിയെന്നു പോലീസ് പറഞ്ഞു.
സംഭവത്തില്‍ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ ഷിബു മര്‍ദിച്ചിട്ടില്ലെന്ന് ആക്രമണത്തിനിരയായ യുവാവ് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഒരാളുടെ മാത്രം അറസ്റ്റ് രേഖപ്പെടുത്തിയത്.
കാലിനും കൈയ്ക്കും പരുക്കേറ്റ ടോള്‍ പ്ലാസ ജീവനക്കാരനായ കുരീപ്പുഴ സ്വദേശി അരുണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ടോള്‍ബൂത്ത് ജീവനക്കാരനു മര്‍ദനമേറ്റത്. പണം നല്‍കാതെ ടോള്‍ബൂത്തിലെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നുപോകാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം.
















