തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രവര്‍ത്തനം ദയനീയമാണ്. മന്ത്രിമാര്‍ക്ക് യാത്രചെയ്യാൻ മടിയാണ്. എല്ലാം ഓണ്‍ലൈനായി നടത്താമെന്നാണ് ചിന്തയെന്നും സിപിഎം സംസ്ഥാന സമിതി പറഞ്ഞു. നാൽപതോളം പേരാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്.
പോലീസിലും ഉദ്യോഗസ്ഥതലത്തിലും വീഴ്ച പറ്റിയെന്നും വിമർശമുണ്ട്. മന്ത്രിമാരുടെ പ്രവർത്തനം ഒന്നാം പിണറായി സർക്കാരിന്റെ അടുത്തെങ്ങുമെത്തുന്നില്ലെന്നാണ് പ്രധാന വിമർശനം.
സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ്. ചില മന്ത്രിമാരെ ഫോൺ വിളിച്ചാൽ കിട്ടാറില്ല. കഴിഞ്ഞ സർക്കാരിൽ മന്ത്രിമാർ ജനങ്ങൾക്കിടയിൽ തന്നെ ആയിരുന്നു. എന്നാല്‍, രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിമാരിൽ പലര്‍ക്കും യാത്ര ചെയ്യാൻ വരെ മടിയാണെന്നും എല്ലാം ഓൺലൈനാക്കാൻ ശ്രമം നടക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.
ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏകോപനകുറവുണ്ടായി എന്നും വിമര്‍ശനം ഉയര്‍ന്നു. പോലീസ് പ്രവർത്തനത്തിൽ ഇടപെടൽ വേണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു.
തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വനം തുടങ്ങിയ വകുപ്പുകൾക്കെതിരെ ശക്തമായ വിമര്‍ശനം ഉണ്ടായി. മന്ത്രിമാരുടെ പേരെടുത്ത് വിമർശനം ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. പൊലീസിലടക്കം ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ട്. പൊലീസില്‍ സര്‍ക്കാരിനു നിയന്ത്രണം വേണമെന്നും സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു.
മന്ത്രിമാര്‍ സ്വന്തമായി തീരുമാനമെടുക്കാതെ മുഖ്യമന്ത്രിക്ക് വിടുന്നു. പല മന്ത്രിമാരെയും ഫോണിൽ വിളിച്ചാല്‍ കിട്ടാറില്ല, എടുക്കാറില്ല. ഒന്നാം പിണറായി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ അതിനടുത്തെങ്ങും ഈ സർക്കാർ എത്തുന്നില്ലെന്ന് വിമർശനം ഉയർന്നു.
എന്നാൽ പാർട്ടി മന്ത്രിമാർക്കു പരിചയക്കുറവുണ്ടെന്ന വിമർശനം ബാലിശമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സമിതിയിൽ പറഞ്ഞു. മന്ത്രിമാർ മികച്ച പ്രകടനം നടത്തുന്നുവെന്നുള്ള അഭിപ്രായം തനിക്കില്ല. എന്നാൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടുവരികയാണ്. വികസന പ്രവർത്തനങ്ങളിൽ വേഗം പോരെന്ന വിമർശനത്തെയും മുഖ്യമന്ത്രി യോഗത്തിൽ തള്ളിക്കളഞ്ഞു.
കെ-റെയിൽ പദ്ധതിയ്ക്കു തടസം കേന്ദ്ര സർക്കാരാണ്. കെ-ഫോണ്‍ പോലുള്ള പദ്ധതികൾ നടപ്പിലാക്കി കഴിഞ്ഞുവെന്നു പറഞ്ഞ മുഖ്യമന്ത്രി മന്ത്രിമാരുടെ സ്റ്റാ ഫുകളിൽ കൂടുതൽ പരിചയ സന്പന്നരായവരെ വയ്ക്കുന്നതു നല്ലതാണെന്നും വ്യക്തമാക്കി. സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിലാണു മുഖ്യമന്ത്രി പാർട്ടി സംസ്ഥാന സമിതിയിൽ മന്ത്രിമാരെ പിന്തുണച്ചത്.
















