കൊച്ചി: കൊച്ചി ചെലവന്നൂരിൽ കാർ യാത്രക്കാരായ യുവാക്കളുടെ ദേഹത്ത് റോഡ് നിർമ്മാണ തൊഴിലാളി തിളച്ച ടാർ ഒഴിച്ചുവെന്ന് പരാതി. റോഡ് ടാറിങ്ങിനിടെ മുന്നറിയിപ്പ് ബോർഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
പൊള്ളലേറ്റ മൂന്ന് പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെലവന്നൂര്‍ സ്വദേശികളായ ജിജോ, ബിനു, വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ടാർ ചെയ്യുന്നുണ്ടെങ്കിൽ എന്തുകൊണ്ട് മുന്നറിയിപ്പ് ബോർഡുകൾ വച്ചില്ല എന്ന് യാത്രക്കാർ ചോദ്യം ചെയ്‌തു. തുടർന്നാണ് തർക്കം ഉണ്ടായത്. ടാർ ഒഴിച്ചത് തമിഴ്നാട് സ്വദേശിയെന്നാണ് പൊള്ളലേറ്റ യാത്രക്കാർ പറഞ്ഞത്. തർക്കം ഉണ്ടായിരുന്ന സമയത്ത് മലയാളികൾ ഉണ്ടായിരുന്നു. സംഭവം ഗുരുതരമായതിനെ തുടർന്ന് ടാർ ഒഴിച്ച തൊഴിലാളികൾ ഓടി മറയുകയായിരുന്നു. പൊള്ളലേറ്റവരില്‍ രണ്ട് പേര്‍ക്ക് സാരമായ പരിക്കുണ്ട്.
















