മുന്‍മന്ത്രി ആര്‍. സുന്ദരേശന്‍ നായര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. 1981 ല്‍ ആറാം നിയമസഭയിലെ ആരോഗ്യ – ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്നു.തിരുവനന്തപുരത്തെ പ്രശസ്തമായ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വിക്ടറിയുടെ ഉടമയും അധ്യാപകനുമായിരുന്നു. എന്‍.എസ്.എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. എന്‍ഡിപി സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്ന് അഞ്ചും ആറും കേരള നിയമ സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നെയ്യാറ്റിന്‍കര MLA, NSS താലൂക്ക് യൂണിയന്‍ പ്രസിഡന്റ്, PSC മെമ്പര്‍, എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.
1977ലെ തിരഞ്ഞെടുപ്പില്‍ നിയമസഭയിലെത്തി.1980ലും 9,644 വോട്ടിന് ജയിച്ചു. 1981 ല്‍ ആറാം നിയമസഭയിലെ ആരോഗ്യ – ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്നു. ഇക്കാലയളവില്‍ എന്‍.ഡി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി. 1982ല്‍ ജനതാപാര്‍ട്ടിയിലെ എസ്.ആര്‍. തങ്കരാജിനോടു പരാജയപ്പെട്ടു. തുടര്‍ന്ന് പിഎസ്സി അംഗമായി. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെംബറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
















