ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന് ക്ലാസ് മുറിയില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചതായി പരാതി. ഷാള്‍ കൊണ്ട് കുട്ടിയുടെ കഴുത്ത് മുറുക്കിയെന്നും പുറത്ത് ഇടിച്ചെന്നുമാണ് പരാതി.കണക്ക് തെറ്റിച്ചതിനായിരുന്നു മര്‍ദ്ദനം എന്നാണ് രക്ഷിതാക്കൾ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. പരാതിക്ക് പിന്നാലെ കാസര്‍കോട് പടന്ന സര്‍ക്കാര്‍ യു പി സ്കൂള്‍ അധ്യാപകന് മനോജിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 19 നാണ് സംഭവം നടന്നത്. മര്‍ദ്ദനമേറ്റതിന് പിന്നാലെ കുട്ടിക്ക് പനിയും ഛര്‍ദിയും ഉണ്ടായെന്നും ഇപ്പോഴും കഴുത്തിന് കടുത്ത വേദനയുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. പരാതി ഉയര്‍ന്നതോടെ അധ്യാപകനെ സ്ഥലം മാറ്റാമെന്ന ഉറപ്പ് ലഭിച്ചിരുന്നു. അധ്യാപകന് മര്‍ദിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.അതിനാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ നടപടിയുണ്ടാകാത്തതിനാലാണ് പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയതെന്ന് പിതാവ് പറഞ്ഞു.
വീണ്ടും സ്കൂളിലേക്ക് പോകാന്‍ പേടിയാണെന്ന് 12കാരി രക്ഷിതാക്കളോട് പറഞ്ഞതോടെ ടി സി വാങ്ങി മറ്റൊരു സ്കൂളില്‍ ചേര്‍ത്തു. അധ്യാപകനെതിരെ കര്‍ശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
















