ജില്ലയിൽ മഴ തുടർന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും.സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ സഹാചര്യത്തിലാണ് ഇവ തുറക്കുക.അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ ഒഴികെയുള്ളവയാണ് ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കുക. അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ എന്നിവ നാളെ തുറക്കും.
എന്നാൽ ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്.
















