ബിഹാറില്‍ മഹാസഖ്യത്തിന്റെ സര്‍ക്കാരിൽ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ അധികാരമേൽക്കും. ഇത് എട്ടാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉപമുഖ്യമന്ത്രിയായി ആര്‍ജെഡി നേതാവ് തേജസ്വി യാദവും ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
പുതിയ മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ആര്‍ജെഡിക്ക് 16 മന്ത്രിമാരും ജെഡിയുവിന് 13 മന്ത്രിമാരുമുണ്ടാകും. കോണ്‍ഗ്രസിന് നാലും എച്ച്എഎമ്മിന് ഒരു മന്ത്രിസ്ഥാനവും ലഭിക്കും. ആകെ 35 എംഎല്‍എമാര്‍ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടത്. പിന്നാലെ ഏഴു കക്ഷികളടങ്ങിയ മഹാസഖ്യത്തിന്റെ പിന്തുണയുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.മഹാ സഖ്യത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കി സഖ്യത്തെ മുന്നോട്ടുകൊണ്ടുപോവാനാവും നിതീഷ് കുമാറിന്റെ ശ്രമം.
നിലവില്‍ ബി.ജെ.പിക്ക് 77, ജെ.ഡി-യു-45, ആര്‍.ജെ.ഡി-79, എച്ച്.എ.എം.(എസ്)-4, കോണ്‍ഗ്രസ്-19, സി.പി.ഐ-എം.എല്‍-12, സി.പി.ഐ-4, എ.ഐ.എം.ഐ.എമ്മും സ്വതന്ത്രനും ബിഹാറില്‍ ഓരോ സീറ്റും ഉണ്ട്. സത്യപ്രതിജ്ഞക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ നിതീഷ് കുമാര്‍ ഡല്‍ഹിയിലെത്തിയേക്കും.
















