മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്. ഫ്‌ലോറിഡയിലെ മാർ അ ലാഗോ എസ്‌റ്റേറ്റിൽതന്റെ എസ്റ്റേറ്റിലാണ് റൈഡ് നിലവിൽ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് റെയ്ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പറയുന്നത്.
തനിക്കെതിരെ ബോധപൂർവ്വമായ ആക്രമണമാണ് നടക്കുന്നതെന്ന് ട്രംപ് പറയുന്നു. അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന തന്നേയും കുടുംബത്തേയും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.ഔദ്യോഗിക പ്രസിഡന്റിന്റെ രേഖകൾ ട്രംപ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട യുഎസ് നീതിന്യായ വകുപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാകാം റെയ്ഡ് എന്നാണ് സൂചന.
















