ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാത്തത്ത സാഹചര്യത്തിൽ 11 ഓർഡിനൻസുകൾ അസാധുവായി. അസാധുവായതിൽ ലോകായുക്ത ഭേദഗതി അടക്കമുള്ളവ ഉൾപ്പെടുന്നു. കാലാവധി അവസാനിച്ചത് മൂലമാണ് ഓർഡിനൻസുകൾ റദ്ദായത്. തിങ്കളാഴ്ച രാത്ര 12 മണിവരെയായിരുന്നു ഓർഡിനൻസുകൾക്ക് സാധുതയുണ്ടായിരുന്നത്.
ഓർഡിനൻസുകൾ അസാധുവായതോടെ ഈ ഓർഡിനൻസുകൾ നിലവിൽ വരുന്നതിന് മുൻപുള്ള നിയമം എന്തായിരുന്നോ അതാണ് നിലനിൽക്കുക. സർക്കാർ സമർപ്പിച്ച ഓർഡിനൻസുകളിൽ കണ്ണു പൂട്ടി ഒപ്പിടില്ലന്ന് ഗവർണർ ഇന്നലെ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറി സർക്കാരിനെ പ്രതിനിധീകരിച്ച് നൽകിയ വിശദീകരണം ഗവർണർ സ്വീകരിച്ചിരുന്നില്ല. ഓർഡിനൻസ് ഭരണം അംഗീകരിക്കുന്നില്ല, നിയമ നിർമ്മാണം സഭയിലൂടെയാവണം, അടിയന്തിര സാഹചര്യങ്ങളിലെ ഓർഡിനൻസ് പുറപ്പെടുവിക്കാവൂ എന്നാണ് ഗവർണറുടെ നിലപാട്. ഗവർണർ പിന്നീട് ഇവയിൽ ഒപ്പിട്ടാൽ ഭേദഗതിയ്ക്ക് മുൻകാല പ്രാബല്യം കിട്ടും.
















