അടിമാലി: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍. റവന്യൂ ഉദ്യോഗസ്ഥയായിരുന്ന സ്ത്രീയോട് കൈകൂലി വാങ്ങുന്നതിനിടെ അടിമാലി പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് അടുര്‍ മുണ്ടക്കല്‍ പുതിയവീട്ടില്‍ മനോജ് ആണ് വിജിലന്‍സ് പിടിയിലായത്.
തൊടുപുഴ വിജിലന്‍സ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
















