കോട്ടയം: സംസ്ഥാന കമ്മിറ്റി അംഗം വി.ബി.ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 51 അംഗ ജില്ലാ കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി കെ സന്തോഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് സെക്രട്ടറിയായത്. ആദ്യമായാണ് കോട്ടയത്ത് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
21 പേരുടെ പിന്തുണ മാത്രമാണ് സന്തോഷ്കുമാറിന് ലഭിച്ചത്. 29 വോട്ടുകൾ ബിനു നേടിയപ്പോൾ ഒരെണ്ണം അസാധുവായി.
കാനം വിഭാഗത്തിന്റെ സ്ഥാനാർത്ഥിക്കെതിരെ മത്സരവുമായി സംസ്ഥാന കൗൺസിൽ അംഗം വി ബി ബിനു രംഗത്ത് വരികയായിരുന്നു. വി കെ സന്തോഷ് കുമാറിനെയാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. ഇതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ സമവായ നീക്കവും പരാജയപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
















