മാട്ടുപ്പെട്ടി ഡാമിന്റെ 3 സ്പില്‍വെ ഷട്ടറുകള്‍ ഇന്ന് 4.00 മണി മുതല്‍ തുറക്കും. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ പാലിക്കണംആവശ്യാനുസരണം 70 സെ.മീ വീതം തുറന്ന് പരമാവധി 112 ക്യുമക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും.
ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് വര്‍ധിക്കുന്നതിനാലാണ് 3 ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിരിക്കുകയാണ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ അപകടസാധ്യതയില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
















