പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത ടിക് ടോക്- ഇന്‍സ്റ്റഗ്രാം താരം വിനീത് നിരവധി പെൺകുട്ടികളെ വലയിലാക്കിയതായി അന്വേഷണ സംഘം. ഇയാളുടെ അറസ്റ്റിനു പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പോലീസ് നടത്തിയിരിക്കുന്നത്. ഇതിന്റെ തെളിവുകള്‍ ഇയാളുടെ ഫോണില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
സ്ത്രീകളുമായി വ്യക്തി ബന്ധം ഉണ്ടാക്കിയ ശേഷമായിരുന്നു വിനീത് ചൂഷണത്തിന് അവരെ വിധേയമാക്കിയിരുന്നത്. ടിക് ടോകില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്താണ് വിനീത് സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിക്കുന്നത്. ടിക് ടോക് നിരോധിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ സജീവമായി.റീല്‍സ് വീഡിയകളിലൂടെ വലിയ ആരാധകരെയുണ്ടാക്കി. വീട്ടമ്മമാരെയും പെണ്‍കുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്‌സ് നല്‍കി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി.
ഇയാള്‍ തന്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനായി ഉപയോഗിച്ചു. സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന വിനീത്, ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സ്വകാര്യ ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോണ്‍ പരിശോധിച്ച പോലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകള്‍ വിനീതിന്റെ വലയില്‍ കുടുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്.
നേരത്തെ പോലീസിലായിരുന്നു ജോലിയെന്നും ആരോഗ്യപ്രശ്‌നങ്ങളാല്‍ രാജിവെച്ചെന്നുമാണ് ഇയാള്‍ യുവതികളെ വിശ്വസിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഒരു പ്രമുഖ ചാനലില്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നുവെന്നും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലുള്ള പെണ്‍കുട്ടികള്‍ക്ക് എങ്ങനെ മികച്ച വീഡിയോകള്‍ ചെയ്ത് ഫോളോവെഴ്സിനെ കൂട്ടാം തുടങ്ങിയ ടിപ്സ് നല്‍കുകയാണ് ഇയാളുടെ ആദ്യത്തെ രീതിയെന്നും, അതിനു ശേഷമാണ് ഇവരുമായി വീഡിയോ കോള്‍ ചെയ്ത് സ്നാപ്ഡീല്‍ പോലെയുള്ള സൈറ്റ് വഴി റെക്കോര്‍ഡ് ചെയ്യും. ആ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും പണം ഉള്‍പ്പെടെ തട്ടിയെടുക്കുകയും ചെയ്യുന്നതാണ് വിനീതിന്റെ ശൈലിയെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ വിവീത് പറ്റിച്ചിട്ടുണ്ട്. വിനീതിന് ജോലിയില്ലെന്നും ഇയാള്‍ക്കെതികെ മോഷണക്കേസും അടിപിടി കേസും ഉള്ളതായി പോലീസ് പറഞ്ഞു.
















