ഇടുക്കി ഡാം തുറന്നതോടെ ജനവാസ മേഖലയിലേക്ക് വെള്ളം കേറി. തടിയമ്പാട് ചപ്പാത്തിൽ റോഡിന് സമീപം വരെ വെള്ളം എത്തിയ സ്ഥിതിക്ക് ആളുകളെ മാറ്റി തുടങ്ങി. വെളളം ഒഴുക്കുമ്പോൾ 79 വീടുകളിൽ നിന്ന് ആളുകളെ മാറ്റേണ്ടിവരുമെന്ന് നേരത്തെ തന്നെ കണക്ക് കൂട്ടിയിരുന്നു. ചെറുതോണി പുഴയിലെ ജലനിരപ്പ് 2.30 സെൻറീമീറ്റർ കൂടി. 150 ക്യുമെക്സ് വെള്ളം ആണ് ഒഴുക്കുന്നത്. .
ഇവിടെങ്ങളിൽ 15 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. എന്നാൽ ആരും തന്നെ ക്യാമ്പുകളിലേക്ക് എത്തിയിട്ടില്ല. 50000 ലീറ്റർ വെള്ളം ഒഴുക്കാൻ ആലോചനയുണ്ട്. എന്നാൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ അന്തിമ തീരുമനം എടുക്കു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.15 അടിയായി ഉയർന്നു. സെക്കന്റിൽ 5000 ഘനയടിയോളം വെള്ളം ഒഴുക്കി വിടുകയാാണ്. എല്ലാ ഷട്ടറുകളും 60 സെന്റി മീറ്റർ ആക്കി ഉയർത്തിയിട്ടുണ്ട്.
















