നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് അദ്ദേഹത്തിന് പാര്‍ലമെന്റില്‍ യാത്രയയപ്പ് നൽകും.ഓഗസ്റ്റ് 11 ന് ധന്ഖര്‍ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും. ഉപരാഷ്ട്രപതിയും രാജ്യസഭയുടെ അദ്ധ്യക്ഷനുമായ അദ്ദേഹത്തിന് രാജ്യ സഭ നന്ദി രേഖപ്പെടുത്തി. സഭയെ സംബന്ധിച്ചിടത്തോളം ഇത് വളരെ വൈകാരിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സഭയുടെ ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ നായിഡുവിന്റെ സുന്ദരമായ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായും പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
രാജ്യത്തിന്റെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കര്‍, പ്രധാനമന്ത്രി എന്നിവരെല്ലാം സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചവരാണ്. അതിലുപരി അവരെല്ലാം വളരെ സാധാരണ പശ്ചാത്തലത്തില്‍ നിന്നുള്ളവരുമാണ്. ഇത്തവണ അത്തരമൊരു സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്. അതിന് പ്രതീകാത്മക പ്രാധാന്യമുണ്ടെന്ന് കരുതുന്നതായി രാജ്യസഭയില്‍ പ്രധാനമന്ത്രി പറഞ്ഞു.
















