ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോയിൽ ജനറൽ മാനേജരായിട്ടാണ്ചുമതലയേറ്റത്.ആലപ്പുഴ കളക്ടറായി നിയമിച്ചത് വിവാദമായത്തോടെ സർക്കാർ ഉത്തരവ് പിൻവലിക്കുകയായിരുന്നു. പിന്നീട് ഭക്ഷ്യ വകുപ്പിൽ സിവിൽ സപ്ലൈസിൽ ജനറൽ മാനേജരായി ശ്രീറാമിനെ നിയമിക്കുകയായിരുന്നു.
ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയിൽ നിയമനം നൽകിയത് മന്ത്രിസഭാ യോഗത്തിലും ചർച്ചയായി. മന്ത്രിസഭ യോഗത്തിൽ ശ്രീറാമിന്റെ നിയമനത്തിൽ വകുപ്പ് മന്ത്രി ജി ആര്‍ അനിൽ തന്നോട് ചോദിക്കാതെ തന്റെ വകുപ്പിൽ സെക്രട്ടറിയായി ശ്രീറാമിനെ നിയമിച്ചുവെന്ന് എതിര്‍പ്പറിയിച്ചു. എന്നാൽ മുഖ്യമന്ത്രി, മന്ത്രിയുടെ നിലപാടില്‍ തന്റെ അതൃപ്തി അറിയിച്ചതോടെ ചര്‍ച്ചകൾ അവിടെ അവസാനിച്ചു.
മന്ത്രിമാർക്ക് അഭിപ്രായം പറയാമെന്നും മുഖ്യമന്ത്രിക്ക് കത്ത് നൽകാമെന്നും മന്ത്രിക്ക് മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ ആ അഭിപ്രായങ്ങളും കത്തും മാധ്യമങ്ങളിൽ വാർത്തയായി വന്നത് ശരിയായില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ വിഷയത്തിൽ കൂടുതൽ ചർച്ച ഉണ്ടായില്ല.
















