കൊച്ചി: എറണാകുളം ജില്ലയിലെ റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ ജില്ലാ കലക്ടറുടെ നിർദേശം. ദേശീയ പാതയിലേതുൾപ്പെടെയുള്ള കുഴികളടച്ച് പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ ഡോ.രേണു രാജ് നിർദേശിച്ചു. സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
ദേശീയ പാത അതോറിട്ടി ,കൊച്ചി പ്രൊജക്റ്റ് മാനേജര്‍, പി.ഡബ്ല്യു.ഡി. എന്‍.എച്ച്, കൊടുങ്ങല്ലൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി (റോഡ്‌സ് ), എറണാകുളം/മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി (ബ്രിഡ്ജസ് ),എറണാകുളം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ,എറണാകുളം, അര്‍ബന്‍ അഫയേഴ്‌സ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കാണ് കളക്ടര്‍ അടിയന്തര നിര്‍ദേശം നല്‍കിയത്.
കൊച്ചി നെടുമ്പാശ്ശേരി ദേശീയ പാതയിൽ വാഹനം കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചതിന് പിന്നാലെ തിരക്കിട്ടായിരുന്നു പലയിടത്തും കുഴിയടക്കൽ. 24 മണിക്കൂറിനുള്ളിൽ പല കുഴികളും അടച്ചു. ദേശീയ പാതയിലെ കുഴികൾ അടക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അടിയന്തിര ഇടപെടലുമായി ദേശീയ പാത അതോറിറ്റി രംഗത്തു വന്നത്. റോഡിലെ കുഴികൾ അടക്കുന്ന ജോലികൾ ഇന്നലെ രാത്രി വൈകിയും തുടർന്നിരുന്നു.
ദേശിയപാതകളിലെ കുഴികളടയ്ക്കാൻ ദേശിയ പാത അതോറിറ്റി കേരള റീജിയണൽ ഓഫീസർക്കും പാല്ക്കാട്ട പ്രോജക്ട് ഡയറക്ടർക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കർശന നിർദ്ദേശം നൽകിയിരുന്നു. അമിക്കസ്‌ക്യൂറി വഴിയാണ് നിർദ്ദേശം നൽകിയത്. റോഡുകളുമായി ബന്ധപ്പെട്ട ഹർജികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന്റെ പരിഗണിനയിലുള്ളതാണ്.
റോഡുകളിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മഴക്കാലത്തിന് മുന്‍പ് റോഡുകളുടെ മരാമത്ത് പണികള്‍ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. കുഴി അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ദേശിയപാതകളിലെ കുഴികളടയ്ക്കാന്‍ ഇന്നലെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കി. എന്‍.എച്ച്.എ.ഐ കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കും ആണ് നിര്‍ദേശം നല്‍കിയത്. അമിക്കസ്‌ക്യൂറി വഴിയാണ് നിര്‍ദേശം നല്‍കിയത്. റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച കോടതി പരിഗണിക്കും.
















