ഇടുക്കി: ഇടുക്കി എറണാകുളം, കോട്ടയം ജില്ലകളിൽ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കൂടാതെ ഇടുക്കിയിൽ ദേവികുളം, പീരുമേട് താലുക്കുകളിലേയും ഉടുമ്പുൻചോല താലൂക്കിലെ ബൈസൺ വാലി, ചിന്നക്കനാൽ ഗ്രാമപഞ്ചായത്തുകളിലെയും അങ്കണവാടികൾ, നേഴ്‌സറികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീവ്രന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.
കേരളാ തീരത്ത് വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. നിലവിൽ ഒരു ജില്ലകളിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
















