തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍നിന്ന് പുറത്തേക്ക് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു. നിലവിൽ തുറന്ന ഒരു ഷട്ടറിനു പുറമേ രണ്ട് ഷട്ടറുകൾ കൂടി തുറന്നാണ് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചത്.
നൂറ് ഘനമീറ്റർ വെള്ളമാണ് നിലവിൽ മൂന്ന് ഷട്ടറുകൾ തുറന്നത് പുറത്തേയ്ക്ക് ഒഴുക്കുന്നത്. ജലനിരപ്പ് റൂൾകർവ് പരിധി മറികടന്നതോടെയാണ് ഇന്ന് രാവിലെ ചെറുതോണി അണക്കെട്ട് തുറന്നത്.
















